തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചു മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. കോതമംഗലം സ്വദേശിയായ യുവാവാണ് മൊഴി നൽകിയിരിക്കുന്നത്. സിനിമ കഴിഞ്ഞ് സംഭവസ്ഥലത്തിന് എതിർവശത്തുള്ള റോഡിലൂടെ കാറോടിച്ച് പോകുമ്പോഴാണ് ഒരു കാർ അതിവേഗം പോകുന്നത് കണ്ടത്. ഉടൻ തന്നെ അപകടം നടന്നു. കാർ യൂ ടേൺ എടുത്ത് തിരിച്ച് വന്നപ്പോഴാണ് സ്‌കൂട്ടറും അപകടത്തിൽപ്പെട്ടതായി കണ്ടത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ശ്രീറാം ബൈക്കുകാരനെ എടുത്ത് കാറിൽ കയറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്ന യുവതി കാർ പോകില്ലെന്ന് പറഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ചെന്ന് യുവാവ് വ്യക്തമാക്കുന്നു.
1.05 ന് ഞാൻ പോലീസിനെ വിളിച്ചു. മ്യൂസിയം പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. താൻ ഡോക്ടറാണെന്നും പേര് ശ്രീറാം എന്നാണെന്നുമായിരുന്നു പോലീസിനെ പരിചയപ്പെടുത്തിയത്. വഫയാണ് കാർ ഓടിച്ചതെന്നാണ് ആദ്യം ശ്രീറാം അറിയിച്ചത്. പിന്നീട് താൻ നീക്കമെന്നും യുവതിയെ വീട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. ടാക്സി വിളിച്ച് വഫയെ പറഞ്ഞയക്കുകയും പിന്നീട് ശ്രീറാം പോലീസിനൊപ്പം പോകുകയുമായിരുന്നു.
Post Your Comments