മുംബൈ: വാഹനപ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മാരുതിയുടെ 6 സീറ്റര്‍ പ്രീമിയം XL6 ഉടനെത്തും. ദിവസങ്ങള്‍ക്ക് മുമ്പ് XL6ന്റെ ആദ്യ സ്‌കെച്ച് പുറത്തുവിട്ടതിന് പിന്നാലെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ മോഡല്‍ സ്ഥാനംപിടിച്ചു കഴിഞ്ഞു.
ALSO READ:പുതിയ മോഡൽ ആൾട്ടോ വിപണിയിൽ എത്തിച്ച് മാരുതി സുസുക്കി
ഒഴുക്കന്‍ മട്ടിലുള്ളതാണ് ഡാഷ്‌ബോര്‍ഡ്. ഇതിന് നടുവിലായി വലിയ ടച്ച് സക്രീന്‍ സിസ്റ്റം ഇടംപിടിച്ചു. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക. മില്‍ഡ് ഹൈബ്രിഡ് സംവിധാനവും XL 6 പ്രീമിയം മോഡലില്‍ ഉള്‍പ്പെടുത്തും. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.
ALSO READ:വിപണിയിൽ താരമായി മുന്നേറി പുത്തന്‍ മാരുതി എര്‍ട്ടിഗ
മാരുതി നിരയില്‍ എര്‍ട്ടിഗയ്ക്ക് തൊട്ടുമുകളിലായിരിക്കും ഇതിന്റെ സ്ഥാനം. നീളമുള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ക്രോമിയും സ്ലാറ്റുള്ള ഗ്രില്‍ എന്നിവ മുന്‍വശത്തെ ആകര്‍ഷകമാക്കും. ഓള്‍ ബ്ലാക്ക് നിറത്തിലുള്ള ഇന്റീരിയറില്‍ നാല് ക്യാപ്റ്റന്‍ സീറ്റും ഏറ്റവും പിന്നില്‍ ബെഞ്ച് ടൈപ്പുമാണ് സീറ്റുകള്‍. ആവശ്യത്തിന് സ്ഥലസൗകര്യവും അകത്ത് ലഭിക്കും.
വോള്‍വോയുടെ മാതൃകയിലുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പാണ് പിന്നിലെ ആകര്‍ഷണം. സ്പോര്‍ട്ടി ഭാവം നല്‍കുന്നതിനായി വീതിയുള്ള റൂഫ് റെയിലും ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വാഹനത്തിന്റെ മുന്‍ഭാഗം, അകത്തളം എന്നിവയുടെ രൂപം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ പുതുതായി മാരുതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 21-നാണ് XL6 പുറത്തിറങ്ങുന്നത്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാണ് XL6 വിപണിയിലെത്തുക.
Post Your Comments