വിപണിയിൽ താരമായി മുന്നേറി പുത്തന്‍ മാരുതി സുസുക്കി എര്‍ട്ടിഗ. വിപണിയിലെത്തി ഒരു മാസത്തിനകം 23,000 യൂണിറ്റിലധികം ബുക്കിങ്ങുമായാണ് എർട്ടിഗ മുന്നേറുന്നത്. മിക്ക ഡീലര്‍ഷിപ്പുകളിലും നിലവിൽ ബുക്ക് ചെയ്തു രണ്ടു മുതല്‍ മൂന്നാഴ്ച്ച വരെ കാത്തിരുന്നാൽ മാത്രമേ ഈ വാഹനം സ്വന്തമാക്കാൻ സാധിക്കു. 11,000 രൂപയാണ് ബുക്കിംഗ് തുക.
പെട്രോള്‍ (LXi, VXi, ZXi, ZXi പ്ലസ്), ഡീസല്‍ (LDi, VDi, ZDi, ZDi പ്ലസ് ) പതിപ്പുകളിൽ പത്തു വേരിയന്റുകളിൽ എർട്ടിഗ ലഭ്യമാണ്. വില നോക്കുമ്പോൾ മഹീന്ദ്ര മറാസോയെ അപേക്ഷിച്ച് മാരുതി എര്‍ട്ടിഗയ്ക്ക് 2.55 ലക്ഷം രൂപ കുറവാണ്. ഏറ്റവും ഉയര്‍ന്ന എര്‍ട്ടിഗ മോഡലിന് 10.90 ലക്ഷം രൂപയാണ് വില.
സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണയുള്ള 1.3 ലിറ്റര്‍ ഡീസൽ 1.5 ലിറ്റര്‍ പെട്രോൾ എഞ്ചിന്‍ ഓപ്ഷനുകളാണ് പുത്തന്‍ എര്‍ട്ടിഗയിലുള്ളത്. മാനുവല്‍ പെട്രോള്‍ പതിപ്പ് 19.34 കിലോമീറ്ററും ഓട്ടോമാറ്റിക് പെട്രോള്‍ പതിപ്പ് 18.69 കിലോമീറ്ററുമാണ് വാഗ്‌ദാനം ചെയ്യുന്ന മൈലേജ്.
Post Your Comments