Latest NewsNewsCarsInternational

ഓടിയാൽ ചാർജാകുന്ന ഹൈബ്രിഡ് ഇലക്ട്രിക് കാറുകളുമായി മാരുതി

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ മോട്ടോർ വാഹന നിർമ്മാതാക്കളായ മാരുതി മറ്റൊരു പരീക്ഷണവുമായി രംഗത്തെത്തുകയാണ്. ഇലക്ട്രിക് ചാർജിങ് ആവശ്യമില്ലാത്ത, ഓടിക്കൊണ്ടിരിക്കുമ്പോൾ ചാർജാകുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ് മാരുതി പുറത്തിറക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതും ഹൈബ്രിഡ് വാഹനങ്ങൾ തനിയെ ചാർജായി ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്നുള്ളതും മലിനീകരണം കുറവാണെന്നുമുള്ളതുമാണ് ഈ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രത്യേകത.

മറ്റ് ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയവരുടെ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കിയപ്പോഴും മാരുതി ഇതുവരെ അതിന് മുതിർന്നിട്ടില്ല. നിലവിലെ സാഹചര്യത്തിന് ഏറ്റവും അനുയോജ്യം ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് മാരുതി പറയുന്നത്. അതുകൊണ്ട് തന്നെ മാരുതി ടൊയോട്ടയുമായി സഹകരിച്ച് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ.

വരുന്ന 15 വർഷത്തേക്ക് ആശ്രയിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഹൈബ്രിഡ് സംവിധാനം. മറ്റൊരു ചാർജിങ് സംവിധാനത്തെ ആശ്രയിക്കാതെ വാഹനം തന്നെ ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള കരുത്ത് ഉത്പാദിപ്പിക്കുന്നു.

Read Also:- ലോകകപ്പ് യോഗ്യത: സലയെ ഈജിപ്തിലേക്ക് അയക്കില്ലെന്ന് ലിവർപൂൾ

2020ൽ സുസുക്കി യൂറോപ്പിൽ സ്വേസ് എന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനം അവതരിപ്പിച്ചിരുന്നു. ടൊയോട്ടയുമായി സഹകരിച്ചാണ് ഈ വാഹനത്തിലെ സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളത്. ടൊയോട്ടയുടെ കൊറോള എസ്റ്റേറ്റിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് സ്വേസ്. 1.8 ലിറ്റർ പെട്രോൾ എൻജിനൊപ്പം 3.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയുമാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. സ്വയം ചാർജ് ചെയ്യാൻ ശേഷിയുള്ള ഈ വാഹനത്തിന് 27 കിലോമീറ്റർ ഇന്ധനക്ഷമത ഉറപ്പാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button