KeralaLatest News

ഐ എ എസ് ഓഫിസർക്ക് മാത്രമായി പ്രത്യേക നിയമമുണ്ടോ? ബലം പ്രയോഗിച്ച് രക്തം പരിശോധിക്കാൻ പോലീസിനു പേടിയോ? നിയമം പറയുന്നതിങ്ങനെ

തിരുവനന്തപുരം: ഇന്നലെ മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ ദാരുണാന്ത്യത്തിനു കാരണമായത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ മദ്യപിച്ചുള്ള ഡ്രൈവിംഗ് ആണ്. നിലവിൽ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്നാൽ സംഭവമുണ്ടായപ്പോൾ പോലീസിന്റെ പ്രവർത്തനം സുതാര്യമല്ലായിരുന്നു. കുറ്റാരോപിതൻ ഐ എ എസ് ഓഫിസർ ആയതുകൊണ്ട് അയാളുടെ ഇഷ്ടപ്രകാരം രക്ത പരിശോധന നടത്തിയത് 11 മണിക്കൂർ കഴിഞ്ഞതിനു ശേഷമാണ്. ഇത് പ്രതിക്ക് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള അവസരം ഒരുക്കിയേക്കാം.

ഏത് തരത്തിലുള്ള കേസിലായാലും കുറ്റം ആരോപിച്ച്‌ പിടിക്കപ്പെടുന്ന ഒരാളുടെ രക്തം പരിശോധിക്കാന്‍ സമ്മതം വേണമെന്നത് തീര്‍ത്തും തെറ്റായ വാദമാണ്. മദ്യപിച്ച്‌ വാഹനമോടിച്ച്‌ പിടിക്കപ്പെടുന്ന ഒരാള്‍ക്ക്, രക്തപരിശോധനയെ എതിര്‍ക്കാൻ കഴിയില്ല.

കുറ്റാരോപിതൻ രക്തം നൽകിയില്ലെങ്കിൽ ബലം പ്രയോഗിച്ച് രക്തം ശേഖരിക്കാൻ പൊലീസിന് അധികാരമുണ്ട്. സിആര്‍പിസി സെക്ഷന്‍ 53 ല്‍ ഇത് വിശദീകരിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം രക്തം, രക്തക്കറ, ബീജം, ഉമിനീര്‍, മുടിയുടെയും നഖത്തിന്റെയും സാമ്പിളുകൾ തുടങ്ങിയവ ശേഖരിക്കാന്‍ ബലം പ്രയോഗിക്കാവുന്നതാണ്.

1988 ലെ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 204 ലും മദ്യപിച്ച്‌ വാഹനമോടിച്ച്‌ പിടിക്കപ്പെടുന്ന ഒരാളുടെ രക്തസാമ്പിൾ ശേഖരിക്കാന്‍ അയാളില്‍ ബലം പ്രയോഗിക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നു. മദ്യപിച്ച്‌ വാഹനമോടിച്ച്‌ പിടിക്കപ്പെടുന്ന കേസുകളില്‍, പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുത്ത് രക്തം പരിശോധിക്കണം. ആദ്യ മണിക്കൂറുകളില്‍ രക്തത്തിലെ മദ്യത്തിന്റെ അളവ് പിന്നീട് കുറഞ്ഞുവരും.ഐഎഎസ് ഓഫീസറായാലും ഓഫീസറായാലും നിയമത്തില്‍ പ്രത്യേക ഇളവുകളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button