Latest NewsSaudi ArabiaGulf

അനുമതിരേഖയില്ലാതെ മക്കയിലേക്ക് നടന്നുകയറാൻ ശ്രമം : 116 പേർ പിടിയിൽ

ജിദ്ദ :ഹജ്ജ് കർമം നിർവഹിക്കാൻ പ്രത്യേക അനുമതിരേഖയില്ലാതെ മക്കയിലേക്ക് നടന്നു പ്രവേശിക്കാൻ ശ്രമിച്ച 116 പേർ സുരക്ഷാസൈനികരുടെ പിടിയിലായി. മക്ക പട്ടണത്തിലേക്കുള്ള പ്രവേശന കവാടത്തിൽവെച്ചാണ് ഹജ്ജ് അനുമതി രേഖ ഇല്ലാത്ത ഇവരെ സുരക്ഷാ വിഭാഗം പിടികൂടിയതെന്നു ഹജ്ജ് സുരക്ഷാ സേനാ കൺട്രോൾ ആന്റ് കമാൻഡ്‌ സെന്റർ കമാൻഡർ, മേജർ ജനറൽ ഖാലിദ് അൽത്വയ്യാശ് അറിയിച്ചു.

Also read : പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്

ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള ലൈസൻസില്ലാതെ പ്രവർത്തിച്ച 132 സ്ഥാപനങ്ങൾക്കെതിരെയും അധികൃതർ നടപടി സ്വീകരിച്ചു. ഒരു മാസത്തിനിടെ മക്കയുടെ പ്രവേശനകവാടങ്ങളിൽനിന്ന് . അനുമതിപത്രവും മക്ക ഇഖാമയുമില്ലാത്ത 3,31,000 വിദേശികളെയാണ് തിരിച്ചയച്ചത്. അനുമതിപത്രമില്ലാതെ തീർഥാടകരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച പത്തു ഡ്രൈവർമാരെയും അധികൃതർ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹജ്ജ് സീസൺ ആരംഭിച്ചത് മുതൽ മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തുകയാണ്. ഹജ്ജ് കർമം നടക്കുന്ന സ്ഥലങ്ങളിലെ തിരക്കൊഴിവാക്കി തീർഥാടകർക്ക് സൗകര്യപ്രദമായി വഴിയൊരുക്കുന്നതിനു വേണ്ടിയാണ് മക്കയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button