തൃശ്ശൂർ: മലയാളി ട്രാൻസ് ജെൻഡറുടെ കവിത സമാഹാരം സർവകലാശാല പാഠപുസ്തകമാക്കി. മലയാളി ട്രാൻസ് ജെൻഡർ വിജയ രാജമല്ലികയുടെ “ദൈവത്തിന്റെ മകൾ” എന്ന സമാഹാരമാണ് മദ്രാസ് സർവകലാശാല എം എ മലയാളം ആധുനിക കവിത ഭാഗം-2 വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.
വിജയ രാജമല്ലികയുടെ മരണാനന്തരം എന്ന കവിത എം ജി സർവകലാശാലയും, നീലാംബരി എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയും ഇതിനു മുമ്പ് പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
Post Your Comments