ലക്ഷ്മി രാജീവിന് മറുപടിയുമായി ടിപി സെൻകുമാർ. സെൻകുമാറിന് ഈ നാടിൻറെ ചരിത്രത്തെക്കുറിച്ചോ, സ്വന്തം ജാതിയുടെ ചരിത്രത്തെക്കുറിച്ചോ , അദ്ദേഹം പറഞ്ഞ ആത്മീയത്തെക്കുറിച്ചോ ഒരു അവഗാഹവുമില്ലെന്നു മനസിലായപ്പോൾ തനിക്ക് സമാധാനമാണ് തോന്നിയത്. ഒന്നുകിൽ അദ്ദേഹത്തിന് ഇതൊന്നും അറിയില്ല എന്നും ലക്ഷ്മി തന്റെ ഫേസ്‌ബുക്കിൽ പരിഹസിച്ചിരുന്നു. ഇതിന്റെ മറുപടിയാണ് സെൻകുമാർ നൽകിയിരിക്കുന്നത്.
ലക്ഷ്മി രാജീവിന്റെ പോസ്റ്റ് ഇങ്ങനെ:
ശ്രീ സെൻകുമാറുമായി വേദി പങ്കിട്ടതിനെക്കുറിച്ചു പലരും വിമർശനം ഉന്നയിച്ചിരുന്നു. ആദ്യമേ പറയട്ടെ , ഒരാളുമായി വേദി പങ്കിടില്ല എന്ന് പറയാനുള്ള വലുപ്പം എനിക്ക് ഈ നാട്ടിൽ ഇല്ല. ഈഴവ സമുദായത്തിൽ നിന്നും സ്റ്റേറ്റ് പോലീസ് ചീഫ് ആയ സെൻകുമാർ സാറിനോട് എനിക്ക് എന്നും ആദരവും ബഹുമാനവുമായിരുന്നു.
അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ബിജെപി /സംഘപരിവാർ കാരുടെ വേദിയിൽ എന്തായാലും ഞാൻ പോകില്ല. അദ്ദേഹത്തിന് എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്നറിയാൻ എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടു പോയി.
എനിക്കതിനു കൃത്യമായ ചില മറുപടികൾ ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഈ നാടിൻറെ ചരിത്രത്തെക്കുറിച്ചോ, സ്വന്തം ജാതിയുടെ ചരിത്രത്തെക്കുറിച്ചോ , അദ്ദേഹം പറഞ്ഞ ആത്മീയത്തെക്കുറിച്ചോ ഒരു അവഗാഹവുമില്ലെന്നു മനസിലായപ്പോൾ സമാധാനമാണ് തോന്നിയത്. ഒന്നുകിൽ അദ്ദേഹത്തിന് ഇതൊന്നും അറിയില്ല. അല്ലെങ്കിൽ അറിയില്ല എന്ന് അഭിനയിക്കുന്നു. നല്ലൊരു പ്രസംഗം പ്രതീക്ഷിച്ചു ചെന്ന എനിക്ക് ആശയങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം പെടാപ്പാട് പെടുന്നത് കണ്ടു സങ്കടം വന്നു. അതല്ല സെൻകുമാർ. അതവരുത് സെൻകുമാർ.
കേരളത്തിലെ ബിജെപിക്കാരുടെ മുഖമുദ്രയായ അറിവില്ലായ്മയും,അമിത അഭിനയവും അദ്ദേഹത്തിനു ചേരുന്നുമില്ല .
അത് ശ്രീ സെൻകുമാർ തിരിച്ചറിയുന്നവരെ ദൈവത്തിനു പോലും അദ്ദേഹത്തെ രക്ഷിക്കാൻ സാധിക്കില്ല.
ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ മനുഷ്യരെ നേരിട്ട് കാണണം. അവർ സംസാരിക്കുന്നത്, അവരുടെ അരക്ഷിത ബോധം ഒക്കെ നേരിട്ടറിയണം. മാറി നിന്ന് വിമര്ശിക്കുന്നതിനേക്കാൾ നല്ലതാണു നേരിട്ട് കണ്ടു മനസ് മരവിപ്പിക്കുന്നത്.
സെൻകുമാർ സർ പറഞ്ഞതിൽ എനിക്ക് കടുത്ത ആത്മസംഘർഷം സമ്മാനിച്ച രണ്ടുമൂന്നു കാര്യങ്ങൾ. അദ്ദേഹത്തെ പരിഹസിക്കുകയോ ,അപമാനിക്കുകയോ അല്ല ഉദ്ദേശം.
1 കേരളത്തിൽ ജാതി ചിന്ത തീർത്തും ഇല്ലാതെ ആയി വരുന്നു.
2 പിന്നാക്ക ജാതിക്കാർക്ക് സംവരണം വേണം കാരണം അവരുടെ DNA നൂറ്റാണ്ടുകളായുള്ള അടിമത്തംകൊണ്ട് ബുദ്ധി ക്ഷയിപ്പിച്ചിരിക്കുന്നു. ബ്രാഹ്മണന്റെ DNA വെയില് കൊള്ളാത്തതുകൊണ്ടു ഒരു കേടുമില്ലാതെ ഇരിക്കുന്നു. അവരോടൊപ്പം എത്താൻ സംവരണം വേണം.
3. ശ്രീനാരായണഗുരു പത്തു ശതമാനണ് സാമൂഹിക പരിഷ്കരണം നടത്തിയത്. ബാക്കി ആത്മീയ ആചാര്യൻ ആയിരുന്നു.
4. അയ്യപ്പൻ ശ്രീബുദ്ധനല്ല, ശ്രീബുദ്ധൻ ഈ പോസിൽ ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അതിനു ബാലഗോവിന്ദൻ സർ പറഞ്ഞ മറുപടി ഇതായിരുന്നു. പൊലീസുകാരനായ സർ ശബരിമല തീവയ്ച്ചു നശിപ്പിച്ചതും ഈ കാണുന്ന പോസു കുറച്ചു നാളു മുൻപ് ഉണ്ടാക്കിയതാണെന്നും അറിയാതെ പോകരുത്.
ചരിത്രവും മിത്തും കഥയുംകൂടി നാറാണത്തു ഭ്രാന്തനെപ്പോലെ ഉരുട്ടി മേലെ കൊണ്ടുപോയി കൈവിട്ടു ആർത്തു ചിരിക്കുന്ന ഒരു കാഴ്ച.
ഇതിന്റെ മറുപടിയായി സെൻകുമാർ പറഞ്ഞത് ഇങ്ങനെ, :
ജാതി ഭ്രാന്തിന്റെ ഒരു രൂപം എന്നേ ഇതിനെ പറയാനാവൂ!! 1914ഇൽ ഗുരുദേവൻ നമുക്ക് ജാതിയില്ലാ എന്നുപറഞ്ഞത് ഇത്തരം ജന്മങ്ങൾ ഗുരുവിനെ ഒരു വർഗത്തിന്റെ മാത്രം ഗുരു ആക്കുന്നു എന്നതുകൊണ്ടാണ്. ആ ജാതി ഭ്രാന്തു വീണ്ടും വരുന്നു.
ഗുരുദേവൻ സ്ത്രീകൾ ആചരിക്കേണ്ട ചില കാര്യങ്ങൾ ഗുരു ധർമത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. സനാതന ധര്മത്തെക്കുറിച്ചും ഗുരു എഴുതിയിട്ടും പറഞ്ഞിട്ടും ഉണ്ട്.
ഈ വിവരക്കേടിനു ഗുരുവിനും മുകളിൽ അറിവുള്ള കാര്യം എനിക്ക് ഏതായാലും അംഗീകരിക്കാൻ ആകില്ല. വിമാനം താഴ്ത്തി ശബരിമല കാണുന്ന എളുപ്പമല്ല അത് .
ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ പ്രതിഷ്ഠ പോലെ ഒരു ബുദ്ധ പ്രതിഷ്ഠയുമില്ല . ഏതായാലും സെൻകുമാർ ഒരു ജാതിയുടെയും ആളല്ല.
അതിൽ ഗുരുദേവൻ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കാനെ എനിക്കാവൂ. ഹിന്ദു മതത്തിൽ എല്ലാജാതികളും ഉച്ചനീചത്വങ്ങൾ നടപ്പാക്കിയിരുന്നു. ഇന്നത്തെ ബ്രാഹ്മണന്റെ സ്ഥിതി എന്താണ്?
പിന്നെ ഇവരുടെയൊക്കെ സ്വർഗ്ഗീയ സാന്നിധ്യം നോക്കിയല്ല ഞാൻ ചടങ്ങുകളിൽ പങ്കെടുക്കുന്നത്.എനിക്ക് എന്റെ ദേശീയ ബോധം ഉണ്ട്. ആനപ്പുറത്തു കാരണവന്മാർ ആരെങ്കിലും കയറിയതിന്റെ തഴമ്പു എനിക്കില്ല.
.
ശ്രീ നാരായണ ഗുരുവിനെ സാമൂഹിക പരിഷ്‌കർത്താവ് മാത്രമാക്കാൻ എന്റെ അറിവ് അനുവദിക്കുന്നില്ല. സനാതന ധർമത്തെ കടഞ്ഞ് അതിൽ നിന്ന് കാലാന്തരത്തിൽ വന്നു ചേർന്നഎല്ലാ അഴുക്കും മാറ്റി ഏവർക്കും സ്വീകരിക്കാവുന്ന ശ്രീനാരായണ ധർമം നൽകിയ മഹാ ഗുരു കേവലം നവോഥാന നായകനല്ല. നവോഥാനം ഗുരുവിന്റെ ആധ്യാത്മിക പ്രവർത്തനങ്ങളുടെ ഒരു ഉപോൽത്പന്നം ആയിരുന്നു.
പിന്നെ ഞാൻ ഫ്‌ളൈറ്റിൽ പോയി ആകാശത്തു വെച്ച് ശബരിമല ശ്രീ അയ്യപ്പനെ തൊഴുതിട്ടില്ലാത്തത് കൊണ്ട് അവരുടെയത്ര കാര്യങ്ങൾ അറിയില്ലെന്ന് തോന്നുന്നു.
Post Your Comments