കൊച്ചി: രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയുടെയും യുവാവിന്റെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രജിസ്റ്റര്‍ ചെയ്തതിനു ശേഷം നോട്ടീസ് ബോര്‍ഡില്‍ പതിച്ച ചിത്രം പങ്കുവെച്ച് ദയവായി, അറിയുന്നവര്‍ ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക എന്ന് പറഞ്ഞ് ബൈജു പുതുവായ് എന്നൊരാളാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ യുവാവ് തന്നെ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ്. ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. താനും കസ്തൂരിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തതെന്ന് യുവാവ് വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഞാൻ അറിയിച്ചാൽ മതിയ ആവൊ?
Edit 2: ഞാനും കസ്തൂരിയും വിവാഹിതരാവാൻ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്പെഷ്യൽ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്തത്. രണ്ടു പേരുടെയും പാരന്റ്സിന്റെ സമ്മതത്തോടു കൂടിയാണ്.
കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ചു നല്ല രീതിയിൽ തന്നെ കല്യാണം നടക്കുന്നതാണ് . ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കും
ഇങ്ങനെ ഉള്ള പോസ്റ്റുകൾ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്
NB: ഈ പോസ്റ്റ് പല സ്ഥലത്തും കണ്ടിട്ട് എന്റെ പ്രൊഫൈൽ നോക്കാൻ വരുന്നവരോട്. ഞാനും കസ്തുരിയും അച്ഛനും കൂടി പോയാണ് അപ്ലിക്കേഷൻ കൊടുത്തത്. ഇനി പ്രത്യേകിച്ച് അറിയിക്കണം എന്നില്ല. Kasthoori Vadayil
Edit: അങ്ങനെ ഡിലീറ്റ് ചെയ്തു പോവാൻ ഞാൻ വീടോ?
Post Your Comments