USA

പോലീസ് നായയെ വെടിവെച്ചു; സ്‌ത്രീ കൊല്ലപ്പെട്ടു

ടെക്സസ്: പോലീസ് ഉദ്യോഗസ്ഥൻ നായയെ വെടിവെച്ചു. പകരം കൊല്ലപ്പെട്ടത് ഒരു സ്‌ത്രീയാണ്‌. ടെക്സസ് പോലീസ് സേനയിൽ ജോലി ചെയ്‌തു വരികയായിരുന്ന ഉദ്യോഗസ്ഥനാണ് വെടിയുതിർത്തത്. മാർഗരിറ്റ വിക്ടോറിയ ബ്രൂക്‍സ് (30) ആണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ഷോപ്പിംഗ് പ്ലാസയ്ക്ക് പിന്നിൽ നിൽക്കുകയായിരുന്നു കൊല്ലപ്പെട്ട സ്‌ത്രീ. ആ സമയം ഒരു നായ അപ്രതീക്ഷിതമായി അങ്ങോട്ട് ഓടിയെത്തി. ഈ സമയം ഉദ്യോഗസ്ഥൻ സ്‌ത്രീയോട്‌ നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് വിളിച്ചു ചോദിച്ചു. സ്‌ത്രീ കുഴപ്പമൊന്നുമില്ല എന്ന് മറുപടി നൽകിയെങ്കിലും നായ തന്റെ നേരെ ഓടി വരുന്നതായി പോലീസ് ഉദ്യോഗസ്ഥന് തോന്നി. ഉടൻ തന്നെ അദ്ദേഹം തോക്കെടുത്ത്‌ വെടിയുതിർക്കുകയായിരുന്നു.
നായ സ്ത്രീയുടേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബ്രൂക്ക്സ് കാമുകനോടൊപ്പം നടക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെന്നും ദമ്പതികൾ വീടില്ലാത്തവരാണെന്നും. ഇവർക്ക് ഒരു നായയുണ്ടെന്നും സമീപ വാസികൾ പറഞ്ഞു.

ഫെബ്രുവരിയിൽ പോലീസ് അക്കാദമിയിൽ നിന്ന് ബിരുദം നേടിയ 25 കാരനായ കേസിലകപ്പെട്ട ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചു. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button