തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത സിപിഎം പ്രതിനിധികളെ ഗവര്‍ണര്‍ ഒഴിവാക്കി. ഷിജുഖാന്‍, അഡ്വക്കേറ്റ് ജി സുഗുണന്‍ എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. നേരത്തെ സിന്‍ഡിക്കേറ്റ് അംഗങ്ങളായിരുന്നവരായിരുന്നു ഇരുവരും. ജി സുഗുണന്‍ അഭിഭാഷകരുടെ പ്രതിനിധിയായും ഷിജുഖാന്‍ കലാ സാഹിത്യ പ്രതിനിധിയായുമാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്.
ഇരുവര്‍ക്കും ഈ മേഖലകളില്‍ പ്രവര്‍ത്തി പരിചയം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഇരുവരേയും ഒഴിവാക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ വഴി ഗവര്‍ണര്‍ക്ക് നല്‍കുന്ന സെനറ്റ് പാനല്‍ അതേപടി അംഗീകരിക്കുകയാണ് സാധാരണ ചെയ്യുന്നത്. ജസ്റ്റീസ് പി സദാശിവം ഗവര്‍ണറായി ചുമതലയേറ്റ ശേഷം സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും ശുപാര്‍ശ ചെയ്യുന്നവരുടേയും പ്രവര്‍ത്തി പരിചയവും ബയോഡേറ്റയും പരിശോധിക്കുന്ന രീതി അരംഭിച്ചിരുന്നു.
പരിശോധനയ്ക്ക് ശേഷമാണ് സിപിഎം പ്രതിനിധികളെ ഗവര്‍ണര്‍ ഒഴിവാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം രംഗത്തെത്തി. സിപിഎം പ്രതിനിധികള്‍ക്ക് പകരമായി തെരഞ്ഞെടുത്ത രണ്ട് പേരും സംഘ പരിവാര്‍ അനുകൂലികലാണെന്നും അതുകൊണ്ടാണ് ഇവരെ സെനറ്റില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് സിപിഎം ആരോപിക്കുന്നത്
Post Your Comments