സ്‌കൂളുകൾ വിദ്യാർഥികളിൽ ലിംഗവിവേചനത്തെയും ഭിന്നശേഷിയുള്ള കുട്ടികൾക്ക് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനെപറ്റിയും അവബോധം ഉണർത്തണമെന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. സാമൂഹിക അവകാശങ്ങളെപ്പറ്റി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണം. വിവരസാങ്കേതികവിദ്യയ്ക്കു നൽകുന്ന പ്രാധാന്യത്തിനൊപ്പം മാനുഷികവീക്ഷണവും വളർത്തിയെടുക്കണമെന്ന് ഗവർണർ പറഞ്ഞു. വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർഥിയെ സ്വന്തം കാലിൽ നിൽക്കാൻ ഓരോ വിദ്യാലയവും എത്രത്തോളം പ്രാപ്തമാക്കുന്നുവെന്നത് സമൂഹത്തെ സ്വാധീനിക്കും. ലോകമെങ്ങും സമൂഹത്തിൽ വിദ്യാഭ്യാസം ചെലുത്തുന്ന ശക്തി തിരിച്ചറിയുന്നു. ഓരോ സ്‌കൂളും അത് സ്ഥിതി ചെയ്യുന്ന നാടിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഉണർവിലാണ് നിലനിൽക്കുന്നതെന്നും മഹാത്മ അയ്യങ്കാളിയുമായും ഗാന്ധിജിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വെങ്ങാനൂരിന്റെ പശ്ചാത്തലത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി.
Post Your Comments