ശ്രീനഗർ : ജമ്മു കാഷ്മീർ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകർത്തെന്നും, നാല് ഭീകരരെ വധിച്ചതായും അറിയിച്ച് കരസേന.കൊല്ലപ്പെട്ട നാല് പേരുടെ ചിത്രങ്ങളും കരസേന പുറത്തുവിട്ടു. ജൂലായ് 31ന് രാത്രി കേരാന്‍ സെക്ടറിലൂടെ പാക് സേനയുടെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് കാശ്മീരിലേക്ക് നുഴഞ്ഞ് കയറാനുള്ള ശ്രമം നടത്തിയതെന്നും 36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചതെന്നും കരസേന അധികൃതര്‍ അറിയിച്ചു.
In the last 36 hours, Indian Army has foiled an infiltration attempt by a Pakistani BAT (Border Action Team) squad in Keran Sector. 5-7 Pakistani army regulars/terrorists eliminated, their bodies are lying on the LoC, not retrieved yet due to heavy firing. (Source: Indian Army) pic.twitter.com/gBa89BuQ0M
— ANI (@ANI) August 3, 2019
ഇന്ത്യന്‍ ഔട്ട്പോസ്റ്റുകളോട് ചേര്‍ന്നാണ് നാല് പേരുടെയും മൃതദേഹങ്ങള്‍ കിടക്കുന്നതെന്നും മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സേന നിരന്തരമായി വെടിയുതിര്‍ക്കുകയാണെന്നും കരസേന വ്യക്തമാക്കി.
Also read : കാശ്മീരില്‍ വന്‍ സൈനിക നീക്കം: മോദി സര്‍ക്കാര്‍ ഐതിഹാസിക നടപടികള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന് ചര്‍ച്ചകള്‍
Post Your Comments