KeralaLatest News

ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ ശേഖരിച്ചു; തുടര്‍നടപടികള്‍ ഉടന്‍

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ ശേഖരിച്ചു. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് രക്തസാമ്പിള്‍ ശേഖരിച്ചത്. മദ്യപിച്ചു എന്നുറപ്പുണ്ടായിട്ടും അപകടം നടന്നയുടന്‍ രക്തപരിശോധന നടത്താഞ്ഞത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വന്‍ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ദേഹപരിശോധനയിക്കായി ശ്രീറാമിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് രക്തപരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നില്ലെന്നും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാഗേഷ് പറഞ്ഞു. ശ്രീറാമിന് പുറകെ എത്തിയ സുഹൃത്ത് വഫാ ഫിറോസിന്റെ രക്ത സാംമ്പിളുകള്‍ എടുത്തിരുന്നു. വഫയാണ് വാഹനമോടിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വഫയുടെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമയം, ഒരു വ്യക്തി രക്ത സാംമ്പിള്‍ നല്‍കാന്‍ തയ്യാറല്ലെങ്കില്‍ നിര്‍ബന്ധിച്ച് എടുക്കാന്‍ കഴിയില്ല. അറസ്റ്റിലായ പ്രതികളുടെ മാത്രം ബലംപ്രയോഗിച്ച് രക്ത സാംമ്പിളുകള്‍ എടുക്കാമെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ രക്തസാമ്പിള്‍ എടുക്കുവാന്‍ ശ്രീറാം വിസമ്മതിച്ചെന്നും 12 മണിക്കൂറിനുള്ളില്‍ പരിശോധിച്ചാല്‍ മതിയെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്‍ പറഞ്ഞിരുന്നു. കാര്‍ ഓടിച്ചത് ശ്രീറാം തന്നെയാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് രക്തസാമ്പിള്‍ ശേഖരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button