ദുബായ്: നോർക്ക റൂട്ട്‌സ് മുഖേന എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് 210 നഴ്‌സുമാർക്ക് ഉടൻ നിയമനം നൽകും. യുഎഇയിൽ നോർക്ക റൂട്ട്‌സ് മുഖേന ഇത്തരത്തിൽ വലിയൊരു നിയമനം ഇതാദ്യമായാണ്. ഐസിയു എമർജൻസി, നഴ്‌സറി, എൻഡോസ്‌കോപി, കാത്‌ലാബ്, ജനറൽ ഒപിഡി, മെഡിക്കൽ സർജിക്കൽ വാർഡ്, ഒ.ടി, എൽഡിആർ മിഡ്വൈഫ്, എൻഐസിയു, എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുമായി നോർക്ക റൂട്ട്‌സ് കരാർ ഒപ്പുവച്ചു. 4000 ദിർഹം മുതൽ 5000 ദിർഹം വരെയാണ് ശമ്പളം. ബിഎസ്‌സി നഴ്‌സിങ് ബിരുദവും മൂന്നു വർഷത്തെ തൊഴിൽ പരിചയവുമുള്ള 40 വയസ്സിന് താഴെ പ്രായമുള്ള വനിത നഴ്‌സുമാർക്കാണ് നിയമനം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, ലൈസൻസിന്റെയും പാസ്‌പോർട്ടിന്റെയും പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31ന് മുൻപായി rmt1.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
Post Your Comments