കൊച്ചി: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് വിധി റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. നീതി കിട്ടും വരെ നിയമ പോരാട്ടം നടത്തുമെന്ന് ഷുഹൈബിന്റെ കുടുംബം.
സർക്കാർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. അതേസമയം സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ അച്ഛൻ പറഞ്ഞു.
2018 ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. കണ്ണൂര്‍ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. ഇതിനിടെ ഷുഹൈബിന്റെ പിതാവ് നല്‍കിയ ഹരജി ഫെബ്രുവരി 27ന് സിംഗിള്‍ ബെഞ്ച് പരിഗണിച്ചു. പിന്നീട് കേസ് പരിഗണിച്ചത് മാര്‍ച്ച് ആറിനാണ്. അടുത്ത ദിവസമാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുന്നത്. ഹരജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയക്കാതെയും കേസ് ഡയറി പരിശോധിക്കാതെയും ഹരജിക്കാരുടെ വാദം മാത്രം കേട്ടായിരുന്നു വിധിയെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാണിച്ചിരുന്നു.
Post Your Comments