Latest NewsSports

ഉചിതമായ സമയം വരുമ്പോള്‍ പരീശീലകസ്ഥാനത്തേക്ക് ഒരു കൈ നോക്കും; ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി സൗരവ് ഗാംഗുലി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഗാംഗുലി ഇന്ത്യന്‍ പരിശീലകനാവാനുള്ള താല്‍പര്യം വ്യക്തമാക്കിയത്. തീര്‍ച്ചയായും ഇന്ത്യന്‍ പരിശീലകനാവാന്‍ എനിക്കും താല്‍പര്യമുണ്ട്. പക്ഷെ ഇപ്പോഴല്ല, അതിന്റെ സമയം വരുമ്പോൾ എന്ന് ഗാംഗുലി പറയുകയുണ്ടായി.

നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, ഐപിഎല്ലില്‍ ഡല്‍ഹി ടീമിന്റെ ഉപദേശകന്‍, ടെലിവിഷന്‍ കമന്റേറ്റര്‍ എന്നീ ജോലികളുടെ തിരക്കുണ്ട്. ഇതെല്ലാം പൂര്‍ത്തീകരിച്ചശേഷം ഉചിതമായ സമയം വരുമ്പോള്‍ പരീശീലകസ്ഥാനത്തേക്ക് ഞാനും ഒരുകൈ നോക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ഇത്തവണ വലിയ പേരുകാരൊന്നും അപേക്ഷിച്ചിട്ടില്ലെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button