Business

ഇന്നും ഓഹരി വിപണി തുടങ്ങിയത് കനത്ത നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് കനത്ത നഷ്ടത്തിൽ. സെന്‍സെക്സ് 325 പോയിന്റ് താഴ്ന്നു 36692ലും നിഫ്റ്റി 103 പോയിന്റ് താഴ്ന്ന് 10876ലുമാണ് വ്യാപാരം. ബിഎസ്ഇയിലെ 329 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1107 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ലോഹം, വാഹനം, ഇന്‍ഫ്ര, എഫ്എംസിജി, ഊര്‍ജം, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഭാരതി എയര്‍ടെല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, സിപ്ല, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ഗെയില്‍, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്സിഎല്‍ ടെക്, കോള്‍ ഇന്ത്യ, വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, വിപ്രോ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button