
തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഷുഹൈബിന്റെ പിതാവുമായി സംസാരിച്ചെന്നും അവരും സുപ്രീംകോടതിയില്‍ പോകുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
പൊലീസിനെ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. അഭിമന്യു വധക്കേസിലെ പ്രധാന പ്രതികളെയും ചാവക്കാട് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയും പിടിച്ചിട്ടില്ല. എസ്.ഡി.പി.ഐക്കാരായ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments