Latest NewsKerala

ഗുരുവായൂർ ക്ഷേത്രം; മരപ്രഭു ശില്പം നന്നാക്കാനൊരുങ്ങി മോഹൻലാൽ

തൃശ്ശൂർ: ഇടിമിന്നലിൽ കേടുപാടു സംഭവിച്ച മരപ്രഭു ശില്പം നന്നാക്കാനൊരുങ്ങി മോഹൻ ലാൽ. പ്രതിമ നന്നാക്കാൻ ആവശ്യമായ മുഴുവൻ തുകയും മോഹൻലാൽ വഹിക്കുമെന്ന് വ്യക്തമാക്കി. ഇത് സംബന്ധിച്ച അറിയിപ്പ് മോഹൻലാൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ രേഖാമൂലം അറിയിച്ചതായി ശില്പി ആലുവ രാമചന്ദ്രൻ പറഞ്ഞു.

മരപ്രഭു ശിൽപ്പത്തിന്റെ ചെറുരൂപങ്ങൾ മോഹൻലാലിൻറെ ശേഖരത്തിലുണ്ട്. അടുത്തിടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോഴും സമ്മാനമായി നൽകിയത് മരപ്രഭു പ്രതിമയായിരുന്നു.

ഇടിമിന്നലിൽ പ്രതിമയുടെ മൂക്ക് തകർന്നിരുന്നു. കൂടാതെ മറ്റനവധി കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ഗുരുവായൂർ കേശവന്റെ പ്രതിമയുടെ അടുത്തായിട്ടാണ് മരപ്രഭു ശില്പം സ്ഥാപിച്ചിട്ടുള്ളത്. 1994 ജൂൺ 24 നാണ് പ്രതിമ നിർമ്മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button