Latest NewsIndia

പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തിയ 19 കാരിയെ സുഹൃത്തുക്കൾ കൂട്ടബലാത്സം​ഗം ചെയ്തു

പരിക്കുകൾ കണ്ട് കൂട്ട ബലാത്സംഗമാണെന്ന് സംശയം തോന്നിയ ഡോക്ടറാണ് പോലീസിനെ വിവരം അറിയിച്ചത്

മുംബൈ: പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി, മുംബൈയിൽ പിറന്നാൾ ദിനത്തിൽ പത്തൊമ്പതുകാരിയായ പെൺകുട്ടിയെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ നാലു പേർക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ ജൂലൈ ഏഴിനാണ് മുംബൈയിൽ ചൂനാബട്ടിയിൽ സംഭവം നടന്നത്. ഔറംഗാബാദ് സ്വദേശിയായ യുവതിയെ പിറന്നാൾ ആഘോഷിക്കാനായി സുഹൃത്തുക്കൾ മുബൈയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിറന്നാൾ ആഘോഷം കഴിഞ്ഞ് രാത്രിയോടെ നാലു ആൺസുഹൃത്തുക്കൾ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്നാണ് ആരോപണം. അവശയായ പെൺകുട്ടി പിറ്റേന്ന് ഔറംഗബാദിലേക്ക് മടങ്ങി. മാതാപിതാക്കളോട് പോലും നടന്ന സംഭവം മറച്ചു വച്ച പെൺകുട്ടി അടിവയറ്റിലെ വേദനയെ തുടർന്ന് ഒടുവില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പെൺകുട്ടിയുടെ പരിക്കുകൾ കണ്ട് കൂട്ട ബലാത്സംഗമാണെന്ന് സംശയം തോന്നിയ ഡോക്ടറാണ് പോലീസിനെ വിവരം അറിയിച്ചത്.

കഴിഞ്ഞ ജൂലൈ മുപ്പതിന് പെൺകുട്ടിയുടെ അച്ഛൻ ബെഗുംപുറ പോലീസിന് ആശുപത്രി രേഖകൾക്കൊപ്പം സമർപ്പിച്ച പരാതിയെ അടിസ്ഥാനമാക്കി കൂട്ടബലാത്സംഗത്തിന് കേസെടുത്തു. പെൺകുട്ടിയുടെ മൊഴി വിശദമായി പിന്നീട് എടുക്കുമെന്നും പ്രതികളായ പെൺകുട്ടിയുടെ നാലു ആൺസുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button