ദുബായ് : മലയാളി യുവാവ് മരിച്ച നിലയിൽ. കോഴിക്കോട് ബാലുശ്ശേരി സ്വദേശി കിനാലൂർ പുതിയോട്ടിൽ ഗോകുലന്റെ മകൻ അതുൽ ദാസിനെ (27) ആണ് മരിച്ച നിലയിൽ ദുബായ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞമാസം 13 നാണ് അതുൽദാസ് മരിച്ചതെന്നു പോലീസ് പറയുന്നു. ബന്ധുക്കളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ദുബായ് പൊലീസ് ഇന്ത്യൻ കോൺസുലേറ്റിൽ വിവരമറിയിച്ചു. തുടർന്ന് സാമൂഹിക പ്രവർത്തകനുമായി ബന്ധപ്പെട്ടു വിവരം അറിയിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോകും.
മാതാവ്: ചന്ദ്രിക, ഭാര്യ: ശരണ്യ
Post Your Comments