KeralaLatest NewsIndia

ഇനി മുതൽ പാര്‍ട്ടിയുടെ ഓരോ ബ്രാഞ്ചിനെയും പരിശോധിക്കാൻ നിരീക്ഷകനെ വെച്ച് സിപിഎം

ബ്രാഞ്ചുകളാണു സിപിഎമ്മിന്റെ ഏറ്റവും താഴെയുള്ള ഘടകം.

തിരുവനന്തപുരം: പാര്‍ട്ടിയുടെ ഓരോ ബ്രാഞ്ചിനും നിരീക്ഷകനെ നിയോഗിക്കാന്‍ സിപിഎം ഒരുങ്ങുന്നു . അതാത് ബ്രാഞ്ചിനു മുകളിലുള്ള ലോക്കല്‍ കമ്മിറ്റിയിലെ അംഗം എല്ലാമാസവും ബ്രാഞ്ചു യോഗത്തില്‍ പങ്കെടുത്തു പ്രവര്‍ത്തനത്തിലെ കാര്യക്ഷമത പരിശോധിക്കാനാണു സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. ബ്രാഞ്ചുകളാണു സിപിഎമ്മിന്റെ ഏറ്റവും താഴെയുള്ള ഘടകം.

ഇവയുടെ പ്രവര്‍ത്തനത്തില്‍ പഴയ ശുഷ്കാന്തിയോ സമര്‍പ്പണബോധമോ ഇല്ലെന്നു തിരഞ്ഞെടുപ്പു തോല്‍വിയെത്തുടര്‍ന്നു നേതൃത്വം വിലയിരുത്തിയതോടെയാണ് ഈ അടിസ്ഥാന ഘടകങ്ങളെ നന്നാക്കാനുള്ള ദൗത്യം സംസ്ഥാനകമ്മിറ്റി ഏറ്റെടുത്തത്. ഓരോ വീടിനേയും രാഷ്ട്രീയമായി അടുപ്പിക്കാനായി ചുമതലക്കാരനെ നിയോഗിക്കാന്‍ ബ്രാഞ്ചുകളോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണു ആ ബ്രാഞ്ചുകള്‍ക്കും ചുമതലക്കാരനെ നിശ്ചയിച്ചിരിക്കുന്നത്.

സിപിഎമ്മിന് ആകെ മുപ്പത്തിയാറായിരത്തോളം ബ്രാഞ്ചുകളാണുളളത്. ഇവയുടെ യോഗം ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധപൂര്‍വം വിളിച്ചുചേര്‍ക്കണം. ഇതു കൂടാതെയാണു ലോക്കല്‍ കമ്മിറ്റി അംഗം പങ്കെടുത്തുള്ള യോഗം. പങ്കെടുക്കുന്ന പ്രവര്‍ത്തകന്‍ ലോക്കല്‍ കമ്മിറ്റിക്കു റിപ്പോര്‍ട്ടു നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button