തിരുവനന്തപുരം: സ്വകാര്യ ബസിന്‍റെ ഡോര്‍ തലയിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വെള്ളല്ലൂർ ഗായത്രി ഭവനില്‍ പരേതനായ ഷാജീസിന്‍റെയും റീഖയുടേയും മകളും നഗരൂര്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയുമായിരുന്ന ഗായത്രിയാണ് മരിച്ചത്. രാവിലെ പത്തുമണിയോടെയാണ് അപകടം.
നഗരൂരിലെ കോളേജ് ജംഗ്ഷനില്‍ ബസ് ഇറങ്ങി മുന്നോട്ട് നടന്ന ഗായത്രിയുടെ തലയിൽ അതേ ബസിന്‍റെ ഡോര്‍ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗായത്രിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്‍റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളല്ലൂരില്‍ സംസ്‍കരിക്കും.
Post Your Comments