Latest NewsIndia

പശുക്കൊള്ളക്കാര്‍ യുവാവിനെ വെടിവെച്ചു കൊന്നു

പശുക്കൊള്ളക്കാര്‍ പശുക്കളുമായി പോകുന്നത് കണ്ട് വാഹനത്തിന് പിന്നാലെ പോയതായിരുന്നു ഗോപാല്‍

ന്യൂഡൽഹി : ഹരിയാനയിലെ പല്‍വാലില്‍ പശുക്കൊള്ളക്കാര്‍ യുവാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തില്‍ നിന്ന് പശുക്കളെ മോഷ്ടിക്കുന്നതും തടയാൻ ചെല്ലുന്നവരെ ആക്രമിക്കുന്നതും പതിവായതിനാൽ ഗ്രാമീണർ സംഘടിതരായി ഇതിനെതിരെ ഒരു കമ്മറ്റി രൂപീകരിച്ചിരുന്നു. ഇതിന്റെ നേതൃനിരയിലുള്ള ആളാണ് കൊല്ലപ്പെട്ട 35 കാരനായ ഗോപാൽ. പശുക്കൊള്ളക്കാര്‍ പശുക്കളുമായി പോകുന്നത് കണ്ട് വാഹനത്തിന് പിന്നാലെ പോയതായിരുന്നു ഗോപാല്‍. തുടര്‍ന്നാണ് കള്ളക്കടത്തുകാര്‍ ഗോപാലിനു നേരേ നിറയൊഴിച്ചത്.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തടയാനായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പശുക്കടത്തുകാരെ കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം രാജസ്ഥാനിലും പശുക്കൊള്ളക്കാര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു. പശുമോഷണത്തെ തടഞ്ഞ ഗ്രാമീണര്‍ക്ക് നേരെ അക്രമികള്‍ വെടിവെച്ചതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.പശു മോഷണത്തിനായി ഉത്തരേന്ത്യയില്‍ പലയിടത്തും ആയുധധാരികളായ ക്രിമിനല്‍ സംഘങ്ങള്‍ വ്യാപകമാണ് . പശുക്കളെ മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന ഗ്രാമീണരെ ഇവര്‍ ആക്രമിക്കുന്നതും പതിവാണ്.

ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പശുക്കൊള്ളക്കാരില്‍ നിന്നും മുന്നൂറോളം പശുക്കളെ ബിഎസ്‌എഫ് ഈയിടെ രക്ഷപ്പെടുത്തിയിരുന്നു. പശുക്കളുടെ കഴുത്തില്‍ ബോംബ് കെട്ടിവെച്ച്‌ നദിയിലൂടെ ഒഴുക്കിയാണ് കടത്താന്‍ നോക്കിയത്. പശുക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ബിഎസ്‌എഫ് ജവാന്മാരെ അപകടപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ബോംബുകള്‍ കെട്ടിവെക്കുന്നതെന്ന് ബിഎസ്‌എഫ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ രണ്ടായിരത്തോളം പശുക്കളേ രക്ഷപ്പെടുത്തിയതായും പത്രക്കുറിപ്പില്‍ പറയുന്നു.

shortlink

Post Your Comments


Back to top button