കുവൈത്ത് സിറ്റി: മനുഷ്യക്കടത്തിനെതിരെ കുവൈത്തിൽ ബോധവൽക്കരണ ക്യാംപ് നടത്തി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ബോധവൽക്കരണ ക്യാംപിന് തുടക്കമിട്ടത്.
രാജ്യാന്തര കുടിയേറ്റ സംഘടനയുടെ (ഐഒഎം) സഹകരണത്തോടെ അവന്യു മാളിൽ സംഘടിപ്പിച്ച ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്തു തടയാൻ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രാലയത്തിലെ പബ്ലിക് ഇൻവസ്റ്റിഗേഷൻ ഡയറക്ടർ മേജർ ജനറൽ ഫഹദ് അൽ ദോസരി പറഞ്ഞു.
കുവൈത്തിലെ യുഎൻ മൈഗ്രേഷൻ മിഷൻ മേധാവി ഇമാൻ ഇറാകത്ത്, യുഎൻ റസിഡന്റ് കോ-ഓർഡിനേറ്റർ ഡോ.താരീഖ് അൽ ഷെയ്ഖ്, തുടങ്ങിയവർ സംബന്ധിച്ചു. മനുഷ്യാവകാശവും അഭിമാനവും കുവൈത്തിൽ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നു മേജർ ജനറൽ ഫഹദ് അൽ ദോസരി പറഞ്ഞു. മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ കുവൈത്തിന് രാജ്യാന്തര അംഗീകാരമുണ്ട്.
Post Your Comments