USA

ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ മിസൈലും തൊടുത്തു; ഉത്തര കൊറിയ പരീക്ഷണം തുടരുന്നു

ന്യൂയോർക്ക്: ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ മിസൈലും ഉത്തരകൊറിയ തൊടുത്തു. ഉത്തര കൊറിയ മിസൈൽ പരീക്ഷണം തുടരുന്നു. ആണവനിരായുധീകരണ ചര്‍ച്ചകള്‍ക്കായി അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയ തുടര്‍ച്ചയായി മിസൈല്‍ വിക്ഷേപണം നടത്തുന്നത് എന്നാണ് കണക്കുകൂട്ടുന്നത്. ഉത്തരകൊറിയയുടെ കിഴക്കന്‍ തീരമായ വോന്‍സാനില്‍ നിന്നും രണ്ട് മിസൈലുകളാണ് ഇന്നലെ വിക്ഷേപിച്ചതെന്നാണ് ദക്ഷിണകൊറിയന്‍ സൈന്യം പറയുന്നത്.

ഉത്തരകൊറിയയുടെ ആയുധശേഷി അറിയിക്കാനാണ് വ്യത്യസ്തമായ മിസൈലുകള്‍ വിക്ഷേപിക്കുന്നതെന്നാണ് വിലയിരുത്തല്‍. പ്രാദേശിക സമയം പുലര്‍ച്ചെ 05.06 നും 05. 27 നുമാണ് മിസൈലുകള്‍ വിക്ഷേപിച്ചത്. മിസൈല്‍ 250 കിലോമീറ്റര്‍ സഞ്ചരിച്ചതായും ജപ്പാന്‍ കടലില്‍ പതിച്ചതായും ദക്ഷിണകൊറിയ പറഞ്ഞു.

ജപ്പാന്‍ കടലില്‍ പതിക്കും മുന്‍പ് മിസൈല്‍ 30 കിലോമീറ്റര്‍ ഉയരത്തിലായിരുന്നുവെന്നും ദക്ഷിണകൊറിയ അറിയിച്ചു. ഉത്തരകൊറിയയുടെ ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇത് ഒട്ടും ഉപകരിക്കില്ലെന്നും ദക്ഷിണകൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button