കോയമ്പത്തൂർ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ സ്കൂൾ യൂണിഫോമിൽ നാടുവിടാനായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി. രണ്ടുപേരാണ് എത്തിയത്. അധികൃതർ ഇവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോളാണ് ഇവർ നാടുവിടാനായി എത്തിയതാണെന്നു അറിഞ്ഞത്. അച്ഛനമ്മമാർക്ക് തങ്ങളോട് സ്നേഹമില്ലാത്തതിനാലാണ് തങ്ങൾ നാടുവിടാൻ തീരുമാനിച്ചതെന്നാണ് ഇവർ വെളിപ്പെടുത്തിയത്. ഇവരുടെ വീട് എവിടെയാണെന്ന് അന്വേഷിച്ചറിഞ്ഞപ്പോഴാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഞെട്ടിയത്.
ഇവരുടെ വീട് വിമാനത്താവളത്തിൽ നിന്ന് 80 കിലോമീറ്റർ ദൂരത്തിലാണ് ഉള്ളത്. രണ്ടോ മൂന്നോ ബസ് മാറിക്കേറിയാൽ മാത്രമേ ഇവർക്ക് വിമാനത്താവളത്തിലെത്താൻ കഴിയൂ. പൊള്ളാച്ചി കോയമ്പത്തൂർ എന്നീ നഗരങ്ങൾ പിന്നിട്ടാണ് ഇവർ എത്തിയത്. സ്വന്തം പോക്കറ്റ് മണി കൊണ്ട് ബേസിൽ കയറി ടിക്കറ്റെടുത്തു വന്നു എന്നാണ് ഇവർ പറഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ വിട്ട ശേഷമാണു ഇവർ നാടുവിടാൻ തീരുമാനിച്ചത്.
പത്തു വയസ്സ് മാത്രം പ്രായമുള്ള രണ്ടു പെൺകുട്ടികൾ ഒറ്റക്ക് ഇരിക്കുന്നത് കണ്ടാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇവരോട് വിവരങ്ങൾ തിരക്കിയത്. പിന്നീട് ഇവർ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഉദുമൽപേട്ട പോലീസ് സ്റ്റേഷനിൽ കുട്ടികളെ സൂക്ഷിക്കുകയും ചെയ്തു. രാത്രി തന്നെ രക്ഷിതാക്കളെത്തി കുട്ടികളെ ഏറ്റെടുക്കുകയും ഇവരോടൊപ്പം താക്കീത് നൽകി കുട്ടികളെ വിട്ടതായുമാണ് റിപ്പോർട്ട്.
Post Your Comments