Latest NewsIndia

ഉന്നാവോ വാഹനാപകടം സിബിഐ അന്വേഷിക്കും

ഉത്തര്‍പ്രദേശ്: ഉന്നവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്കും ബന്ധുക്കള്‍ക്കും ഉണ്ടായ വാഹനാപകടത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി. ഇതിസംബന്ധിച്ച് കേന്ദ്രം ഉത്തരവിറക്കി. വാഹനാപകടം ആസൂത്രിതമാണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

വാഹനാപകടം നടന്നതിനു പിന്നാലെ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സിഗാറിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം വാഹനാപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button