കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസിന്റെ മൂന്നാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതല്‍ തൈക്കുടം വരെയായിരുന്നു പരീക്ഷണയോട്ടം നടത്തിയത്.
രാവിലെ ഏഴേമുക്കാലിനാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്നും മെട്രോ ട്രെയിന്‍ ഓട്ടം ആരംഭിച്ചത്. അഞ്ചേമുക്കാല്‍ കിലോമീറ്റര്‍ ദൂരമായിരുന്നു പരീക്ഷണയോട്ടം. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു വൈറ്റില വഴിയുള്ള യാത്ര. ഏകദേശം ഒരു മണിക്കൂര്‍ സമയമെടുത്താണ് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്നും ട്രെയിന്‍ തൈക്കുടത്തെത്തിയത്. പരീക്ഷണയോട്ടം വീക്ഷിക്കാന്‍ ഡിഎംആര്‍സിയുടേയും കെഎംആര്‍എല്ലിലേയും സാങ്കേതിക വിദ്ഗധരും ട്രെയിനിലുണ്ടായിരുന്നു. യാത്രക്കാരുടെ ഭാരത്തിനു തുല്യമായ മണല്‍ചാക്കുകള്‍ ടെയിനില്‍ നിറച്ചായിരുന്നു പരീക്ഷണയോട്ടം. കഴിഞ്ഞ 21 ന് സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ബാലന്‍സ്ഡ് കാന്റിലിവര്‍ പാലത്തിലൂടെയുള്ള പരീക്ഷണയോട്ടം വിജയകരമായിരുന്നു. ഓട്ടം വിജയകരമായാല്‍ രണ്ട് മാസത്തിനകം ഈ പാതയിലൂടെയുള്ള സര്‍വീസ് തുടങ്ങാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്.
Post Your Comments