
ദുബായ്•പത്തുവയസുകാരിയായ ഫ്രെഞ്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇന്ത്യന്‍ പ്രവാസിയ്ക്ക് 3 വര്‍ഷം ജയില്‍ ശിക്ഷ. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടേതാണ് വിധി.
43 കാരനായ ഇന്ത്യന്‍ ഇലക്ട്രീഷ്യന്‍ ജുമൈറയിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വില്ലയില്‍ കടന്ന് നിരവധി തവണ പീഡിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു. 2018 ലാണ് സംഭവങ്ങളുടെ തുടക്കം. 43 കാരിയായ ശ്രീലങ്കന്‍ വീട്ടുജോലിക്കാരിയുടെ ഒത്താശയോടെയാണ് ഇയാള്‍ വെട്ടില്‍ കടന്നത്.
വീട്ടില്‍ അതിക്രമിച്ചു കടന്നതിനും ഇലക്ട്രീഷ്യനെതിരെ കേസുണ്ട്. അവിഹിത ബന്ധത്തിന് ഇയാള്‍ക്കെതിരെയും ഹൌസ് മെയ്ഡിനെതിരെയും കേസെടുത്തിട്ടുണ്ട്.
ഇരുവരും കസ്റ്റഡിയിലാണ്.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇലക്ട്രീഷ്യനെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments