ബത്തേരി : സമരത്തിനിടെ കോളജിലെ സാധനങ്ങള്‍ നശിപ്പിച്ച കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 6.92 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ബത്തേരി ഡോണ്‍ബോസ്‌കോ കോളജില്‍ നടന്ന അക്രമത്തില്‍ പ്രതികളായ 13 എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പണം നല്‍കേണ്ടത്. തുക 3 മാസത്തിനുള്ളില്‍ കെട്ടിവയ്ക്കണമെന്നും ബത്തേരി സബ് കോടതി വിധിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോബിസണ്‍ ജെയിംസ്, മുന്‍ജില്ലാ സെക്രട്ടറിയും നിലവിലെ സംസ്ഥാനകമ്മിറ്റിയംഗവുമായ എം എസ് ഫെബിന്‍ തുടങ്ങിയവരായിരുന്നു അറസ്റ്റിലായത്.
ക്യാംപസ് രാഷ്ട്രീയം നിരോധിച്ചിരുന്ന കോളജില്‍ എസ്എഫ്‌ഐക്കു വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ഥിയെ പുറത്താക്കിയതാണ് സമരത്തിലേക്കു നയിച്ചത്. 2017 ജൂലൈ 11നു നടന്ന സമരത്തില്‍ കോളജിലെ ജനലുകളും പ്രിന്‍സിപ്പലിന്റെ ഓഫിസ് മുറിയും കംപ്യൂട്ടറുകളും തകര്‍ത്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമം, സ്ത്രീകളെ ഉപദ്രവിക്കല്‍, കലാപമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്.
Post Your Comments