Latest NewsIndia

കാത്തിരുന്ന ആ വാഹന മാമാങ്കം 2020ല്‍

ന്യൂഡല്‍ഹി: വാഹന പ്രേമികള്‍ കാത്തിരുന്ന ആ മാമാങ്കം 2020ല്‍. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയ്ക്കാണ്് വീണ്ടും അരങ്ങൊരുങ്ങുന്നത്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് ഓട്ടോ എക്‌സ്‌പോ നടക്കുക.

ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ അരങ്ങേറുന്ന മേളയില്‍ പുതിയ വാഹനങ്ങളുടെ ഡിസൈന്‍, മോഡലുകള്‍, നൂതന പരിഷ്‌ക്കാരങ്ങള്‍ തുടങ്ങി വാഹന സംബന്ധമായ എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ ഒരുങ്ങും. ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളുടെ പുതുതലമുറ മോഡലുകളും പുത്തന്‍ ആശയങ്ങളുമൊക്കെ മേളയുടെ ഭാഗമാകും. രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ പുതിയ ഇലക്ട്രിക് മോഡലുകളും എക്സ്പോയില്‍ പ്രദര്‍ശനത്തിനുണ്ടാകും.

മാരുതി സുസുക്കി, ഹ്യുണ്ടായ്, ടൊയോട്ട, മഹീന്ദ്ര, കിയ, റെനോ, ഹോണ്ട, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം മറ്റ് വമ്പന്‍ കമ്പനികളും മേളയുടെ ഭാഗമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button