ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും വേണ്ടെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് രാഹുൽ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. അമരിന്ദര്‍ സിങ്, കരണ്‍ സിങ്, ശശി തരൂര്‍ എന്നിവര്‍ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അതേസമയം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ താന്‍ പേരുകളൊന്നും നിര്‍ദേശിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. നടപടികള്‍ നീളുന്ന സാഹചര്യത്തില്‍ രണ്ടു ദിവസത്തിനകം പാര്‍ട്ടി ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments