പാകിസ്താനിലെ ക്വറ്റയില്‍ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. പൊലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാനായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. ഇതിനടുത്തെ ഓരോ മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. നാലു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇതില്‍ രണ്ട് പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രികെ താലിബാന്‍ ഏറ്റെടുത്തു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നുമാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. റിമോര്‍ട്ട് കണ്‍ഡ്രോളര്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത തെഹ്‌രികെ താലിബാന്റെ ലക്ഷ്യം പൊലീസ് വാഹനമായിരുന്നുവെന്നും പിന്നീട് വെളിപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ സ്‌ഫോടനം ഇവിടെയുണ്ടായിരുന്നു. അതില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.
Post Your Comments