മുംബൈ: പ്രശസ്ത ഗായകന് ഉദിത് നാരായണനെതിരെ വധഭീഷണി. ഫോണിലൂടെ നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് അംബോലി പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി നല്‍കിയത്.
താന്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താല്പര്യപ്പെടുന്നില്ലെന്നും കഴിഞ്ഞ ഏപ്രില്‍ മുതല്‍ തനിക്കെതിരെ വധ ഭീഷണി മുഴക്കി ഫോണ്‍ സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് നാല് ദിവസം മുമ്പ് ലോക്കല്‍ പോലീസിനെ വിവരം അറിയിച്ചതെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് മൂന്ന് തവണ ഭീഷണി സന്ദേശം ലഭിച്ചുവെന്നും ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് അംബോളി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അംബോളി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മുംബൈ ക്രൈംബ്രാഞ്ചിന്റെ എ.ഇ.സിയെ സമീപിക്കാനുള്ള നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചുവെന്നും ഉദിത് നാരായണന് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ ആറിന് ഗുഡി പദ്വ ദിനത്തിലാണ് ഒരാള്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതെന്നും എന്നാല്‍ അന്ന് അത് അവഗണിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ‘ഞാന്‍ നമ്പര്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു, പക്ഷേ അത് സ്വിച്ച് ഓഫോ പരിധിക്ക് പുറത്തോ ആയിരുന്നു. തുടര്‍ന്ന്, ജൂലൈയില്‍ ഒരു ദിവസം, ഒരു റിയാലിറ്റി മ്യൂസിക് ഷോയുടെ ഷൂട്ടിംഗിനായി തയ്യാറെടുത്തുകൊണ്ട് നില്ക്കുമ്പോള് എനിക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചു. ഒരാള്‍ എന്നെ വളരെ മോശമായ രീതിയില്‍ അധിഷേപിച്ചു. ആരോ എനിക്ക് ഫോണില്‍ ഒരു മോശം സന്ദേശവും അയച്ചു. പിന്നീടാണ് ഇത്് നിസ്സാരമായി കാണരുതെന്ന് എനിക്ക് തോന്നിയത്. തുടര്‍ന്നാണ് പോലീസിനെ അറിയിക്കാന്‍ തീരുമാനിച്ചത് – ഉദിത് നാരായണന് പറഞ്ഞു. പോലീസ് ഇക്കാര്യം അന്വേഷിക്കുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായും ഇത് ചെയ്യുന്നവര്‍ ഉടന്‍ പിടിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന രണ്ട് കാര്യങ്ങളുണ്ട് – ഒന്ന് എന്റെ ആരാധകരുടെ നിരന്തരമായ സ്നേഹം, രണ്ടാമത്തേത് അടുത്തിടെ എനിക്ക് ലഭിച്ച പത്മഭൂഷന്‍.
Post Your Comments