KeralaLatest News

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ലോറി സമരം; കളക്ടര്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടു

കൊച്ചി: നാല് ദിവസമായി നടന്നുവന്ന വല്ലാര്‍പാടം കണ്ടെയ്‌നര്‍ ലോറി സമരം പിന്‍വലിച്ചു. എറണാകുളം കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം നിര്‍ത്തുവാന്‍ തീരുമാനമുണ്ടായത്. പണിമുടക്കിനെ തുടര്‍ന്ന് കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം പൂര്‍ണ്ണമായും നിലച്ചിരുന്നു. ഇത് മൂലം കോടികളുടെ നഷ്ടമാണ് വല്ലാര്‍പാടം തുറമുഖത്തിനുണ്ടായത്. സമരം നാലാം ദിവസത്തിലേക്ക് കടക്കവെയാണ് ഇങ്ങനെ ഒരു തീരുമാനം. ഇന്ന് മുതല്‍ റിലേ നിരാഹാരം ആരംഭിക്കാനിരിക്കുകയാിരുന്നു.

സമരം ഒത്തുതീര്‍പ്പാക്കാന്‍ പോര്‍ട്ട്, മോട്ടോര്‍ വാഹന വകുപ്പ്, സംയുക്ത സമര സമിതി എന്നിവരുടെ പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ടെര്‍മിനലിനകത്ത് താത്കാലികമായി പാര്‍ക്കിംഗ് സൗകര്യം ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് സമരം തുടരാന്‍ സംയുക്ത സമര സമിതി തീരുമാനിച്ചത്.കണ്ടെയ്‌നര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ലോറികളില്‍ പൊലീസ് സ്റ്റിക്കര്‍ പതിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ചയാണ് ലോറി ഉടമകളും തൊഴിലാളികളും സമരമാരംഭിച്ചത്. ജൂലൈ 25ന് അടച്ച പാര്‍ക്കിംഗ് സ്ഥലം തുറന്നു കൊടുക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

shortlink

Related Articles

Post Your Comments


Back to top button