Latest NewsKerala

യോഗം പരാജയപ്പെട്ടു; വല്ലാര്‍പാടം കണ്ടെയ്‌നര്‍ ലോറി സമരം അനിശ്ചിതത്വത്തില്‍

കൊച്ചി: വല്ലാര്‍പാടത്തെ കണ്ടെയ്‌നര്‍ ലോറികളുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ കളക്ടര്‍ വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു. അതേസമയം സംയുക്ത സമര സമിതിയും പോര്‍ട്ട് അധികൃതരുമായും ജില്ലാ കളക്ടര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഇന്ന് മുതല്‍ റിലേ നിരാഹാര സമരം ആരംഭിക്കാനാണ് സമര സമിതിയുടെ തീരുമാനം. വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ പാര്‍ക്കിങിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചതോടെയായിരുന്നു ശനിയാഴ്ചയാണ് ലോറി ഉടമകളും തൊഴിലാളികളും സമരം ആരംഭിച്ചത്.

സമരം ഒത്തുതീര്‍പ്പാക്കാന്‍ തന്നെയാണ് ശ്രമം. 1200 ഓളം ലോറികളാണ് നിലവില്‍ ഒരു ദിവസം ടെര്‍മിനലിലെത്തുന്നത്. എന്നാല്‍ വിവിധ യാഡുകളിലായി 350 ലോറികള്‍ നിര്‍ത്തിയിടുന്നതിനുള്ള സൗകര്യം മാത്രമാണുള്ളത്. സമരത്തെ തുടര്‍ന്ന് വലിയ തോതിലുള്ള നഷ്ടമാണ് ഓരോ ദിവസവും വല്ലാപ്പാടം തുറമുഖത്തിനുണ്ടാകുന്നത്. ചരക്ക് നീക്കത്തെയും സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.

സമരം ഒത്തുതീര്‍പ്പാക്കാന്‍ പോര്‍ട്ട്, മോട്ടോര്‍ വാഹന വകുപ്പ്, സംയുക്ത സമര സമിതി എന്നിവരുടെ പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ടെര്‍മിനലിനകത്ത് താത്കാലികമായി പാര്‍ക്കിംഗ് സൗകര്യം ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് സമരം തുടരാന്‍ സംയുക്ത സമര സമിതി തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button