ലക്‌നൗ: ഉന്നാവോ പീഡന കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയ്ക്ക് ഭീഷണി ഉള്ളതായി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ജൂലൈ 12-ന് പെണ്‍കുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് കത്ത് അയച്ചിരുന്നതായി കുടുംബം പറഞ്ഞു. കേസിലെ പ്രതിയായ എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാര്‍ ഭീഷണിപ്പെടുത്തുന്നതായി കത്തില്‍ സൂചിപ്പിച്ചിരുന്നു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയിരുന്നതെന്നും കുടുംബം പറഞ്ഞു.
അതേസമയം അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റില്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി ജീവന്‍ നിലനിര്‍ത്തുന്നത്.
ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Post Your Comments