ലക്നൗ : ഉന്നാവോ പീഡനക്കേസിലെ ഇരയും ബന്ധുക്കളും സഞ്ചരിച്ച കാർ അപകടത്തിപ്പെട്ട സംഭവത്തിൽ പ്രതിയായ എംഎൽഎ കുൽദീപ് സിംഗ് സെംഗാർ ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ ബന്ധു ആരോപിച്ചു. കേസിൽ നിന്ന് പിന്മാറാനായി സമ്മർദ്ദമുണ്ടായിരുന്നു. സർക്കാരിൽ നിന്ന് നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് ബന്ധു പറഞ്ഞു.ഇരയുടെ സഹോദരനെ അപായപ്പെടുത്തുമോയെന്ന് ഭയമുണ്ട്.പെൺകുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയുടെ മുമ്പിൽ പ്രതിഷേധിക്കുകയാണ്.
ജയിലില്‍ കിടക്കുന്ന എംഎല്‍എയാണ് അപകടത്തിന് പദ്ധതിയിട്ടതെന്ന ആരോപണം ഇതിനോടകം പെൺകുട്ടിയുടെ അമ്മ ഉന്നയിച്ചിട്ടുണ്ട്.ഉന്നാവോയിലുള്ള കുടുംബം റായ്ബറേലി ജയിലില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ കാറില്‍ പോകവെയാണ് അപകടത്തില്‍ പെട്ടത്. കാറിൽ ഇടിച്ച ലോറിയുടെ നമ്പർ പ്ലേറ്റ് വ്യജമാണെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം ഉന്നാവോ അപകടം സിബിഐക്ക് വിടാൻ യുപി സർക്കാർ തീരുമാനിച്ചു. അപകടത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തെഴുതി.
2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ജോലി തേടി ബന്ധുവിനൊപ്പം എം എല്‍ എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ എം എല്‍ എ ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. യുപി എംഎൽഎയായ സെന്‍ഗാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കേസില്‍പ്പെട്ട് ജയിലിലാണ്.
Post Your Comments