Latest NewsLife StyleHealth & Fitness

ശരീരഭാരം കുറയ്ക്കണോ? ഇങ്ങനെ വെള്ളം കുടിക്കൂ…

വെള്ളം കുടിച്ചാല്‍ തടി കുറയുമോ? സംശയം വേണ്ട, ചില പ്രത്യേക സയമങ്ങളില്‍ വെള്ളം കുടിച്ചാല്‍ പൊണ്ണത്തടി പമ്പകടക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ തടി കൂടുതലായതിന്റെ പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുന്നവര്‍ ഇനി ആശ്വസിക്കാം. എന്നാല്‍ ചില സമയങ്ങളില്‍ മാത്രമേ ഇത്തരത്തില്‍ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യൂ. ഉച്ച ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പ് അര ലിറ്റര്‍ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കാരണം എന്താണെന്നല്ലേ? വെള്ളം കുടിക്കുമ്പോള്‍ നിങ്ങളുടെ വിശപ്പ് പകുതി കുറയും. പിന്നെ ഭക്ഷണം അമിതമായി കഴിക്കാന്‍ തോന്നില്ല. അങ്ങനെ നിങ്ങള്‍ക്ക് അമിതവണ്ണം കുറയ്ക്കാനും കഴിയും. ജേണല്‍ ഒബിസിറ്റിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഇത്തരത്തില്‍ വെള്ളം കുടിച്ചവരില്‍ 1.5 കിലോ വരെ കുറഞ്ഞുവെന്നാണ് പഠനം പറയുന്നത്.

വെറും വയറ്റില്‍ ചെറുചൂടുവെള്ളം കുടിക്കുന്നതും ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ന്യൂട്രീഷനിസ്റ്റായ സ്റ്റെല്ല മെറ്റ്‌സോവാസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button