KeralaLatest News

തീരപ്രദേശങ്ങളിൽ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍; ബലിതർപ്പണത്തിന് തലസ്ഥാനമൊരുങ്ങി

തിരുവനന്തപുരം: നാളെ കർക്കിടക വാവ് ദിവസം ബലിതർപ്പണം നടത്തുന്നതിന് എല്ലാ സജ്ജീകരണവും തലസ്ഥാന നഗരിയിൽ ഒരുക്കിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ സ്‌നാനഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനങ്ങളില്‍ എത്തുന്നവര്‍ ട്രാഫിക് പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കണം. അമിതവേഗം പാടില്ല. പാര്‍ക്കിംഗിനായി സജ്ജമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാവൂ. കടലാക്രമണത്തെത്തുടര്‍ന്ന് തീരം നഷ്ടപ്പെട്ട ശംഖുംമുഖത്ത് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇവിടെ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ റവന്യൂ, പൊലീസ്, മറ്റു സുരക്ഷാ ജീവനക്കാര്‍ തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അധികൃതർ നിർദേശിച്ചു.

വര്‍ക്കല പാപനാശം, അരുവിക്കര, അരുവിപ്പുറ, ശംഖുംമുഖം കൂടാതെ തിരുവല്ലം, തുടങ്ങിയ പ്രധാന സ്‌നാനഘട്ടങ്ങളിലെല്ലാം സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ഇവിടെയെല്ലാം ഹരിതചട്ടം കര്‍ശനമായി പാലിക്കണം. പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ്, പ്ലാസ്റ്റിക് കുപ്പികളിലുള്ള കുടിവെള്ളം, തെര്‍മോകോള്‍ പാത്രങ്ങള്‍, അലുമിനിയം ഫോയില്‍ ടെട്രാ പാക്കുകള്‍, മള്‍ട്ടി ലെയര്‍ പാക്കിങ്ങിലുള്ള ആഹാര പദാര്‍ഥങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ തുടങ്ങിയവ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button