![Stock Market](/wp-content/uploads/2018/09/stock-market-loss.jpeg)
മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിൽ നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 289 പോയിന്റ് താഴ്ന്നു 37397ലും നിഫ്റ്റി 103 പോയിന്റ് താഴ്ന്ന് 11,085ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഭരതി എയര്‍ടെല്‍, ടിസിഎസ്, ഐടിസി, എച്ചഡിഎഫ്സി ബാങ്ക്, എല്‍റ്റി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, എന്‍ടിപിസി എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ യെസ് ബാങ്ക്, ഇന്റസന്‍ഡ് ബാങ്ക്, ഹീറോ മോട്ടോകോപ്, സണ്‍ ഫാര്‍മ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, വേദാന്ത, ടാറ്റ മോട്ടോര്‍സ്, റിലയന്‍സ്, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, മാരുതി, കൊടക് ബാങ്ക്, ബജാജ് ഓട്ടോ, പവര്‍ഗ്രിഡ്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments