Business

ഓഹരി വിപണിയിൽ ഉണർവ് : വ്യാപാരം ആരംഭിച്ചത് നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്. വ്യാപാരം ആരംഭിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 136 പോയിന്റ് ഉയർന്നു 7822ലും നിഫ്റ്റി 44 പോയിന്റ് ഉയര്‍ന്ന് 11,233ലുമായിരുന്നു വ്യാപാരം.

സ്ട്രൈഡ്‌സ് ഫാര്‍മ, ഷാല്‍ബി, സീ എന്റര്‍ടൈന്‍മെന്റ്, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, യുപിഎല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്ടുകള്‍, എല്‍ ആന്‍ഡ് ടി, ഐഷര്‍ മോട്ടോഴ്സ് എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഡോ. റെഡ്ഡീസ് ലാബ്, ഇന്ത്യാബുള്‍സ് ഹൗസിംഗ്, സനോഫി ഇന്ത്യ എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button