വയനാട്: വയനാട് അമ്പലവയലില്‍ യുവതിയേയും യുവാവിനേയും നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ പ്രതി സജീവാന്ദിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം രണ്ടു പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തു. യുവതിയേയും യുവാവിനേയും ലോഡ്ജില്‍ ശല്യം ചെയ്ത പ്രദേശ വാസികള്ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
കൂടാതെ സംഭവത്തില്‍ യുവതിയുടേയും യുവാവിന്റേയും രഹസ്യ മൊഴി എടുക്കാനും പോലീസ് ശ്രമം നടത്തുന്നുണ്ട്. ഇതിനായി പോലീസ് കോടതിയില്‍ അപേക്ഷ നല്കി.
Post Your Comments