ലക്നൗ: കാർ തട്ടിയെന്നാരോപിച്ചു നടുറോഡില്‍ വച്ച് ടാക്‌സി ഡ്രൈവറുടെ മുഖത്തടിച്ച് യുവതി. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ ലക്നൗ നഗരത്തിലെ അവാദ് ക്രോസിംഗിലാണ് സംഭവം.
ലക്‌നൗവിലെ അവാദ് ക്രോസിംഗില്‍ ഒരു പെണ്‍കുട്ടി കാര്‍ ഡ്രൈവറെ അടിക്കുകയും അയാളുടെ ഫോണ്‍ നശിപ്പിക്കുകയും ചെയ്തു എന്ന കുറിപ്പോടെ മേഘ് അപ്‌ഡേറ്റ്സ് എന്ന ട്വിറ്റര്‍ അക്കൗണ്ട് ആണ് വീഡിയോ പങ്കുവച്ചത്.
read also: കശ്മീരില്‍ ഇന്ത്യന്‍ ഭരണകൂടത്തിനെ എതിര്‍ക്കുന്നവര്‍ക്ക് പൊലീസിന്റെ കര്‍ശന നടപടി
കാര്‍ തട്ടിയെന്നാരോപിച്ചായിരുന്നു യുവതി ഡ്രൈവറെ മർദ്ദിച്ചത്. പ്രശ്നത്തില്‍ ഇടപെട്ട മറ്റൊരാളേയും യുവതി മര്‍ദ്ദിക്കുന്നുണ്ട്. സീബ്രാ ക്രോസിങ്ങില്‍വെച്ച് യുവതി കാര്‍ ഡ്രൈവറെ തുടര്‍ച്ചയായി അടിക്കുന്നതും സംഭവത്തെ തുടര്‍ന്ന് ഗതാഗത തടസം ഉണ്ടാകുന്നതും ദൃശ്യങ്ങളില്‍ കാണാം.
Post Your Comments