ചാലക്കുടി: നാട്ടിക എം.എല്‍.എ ഗീതാ ഗോപി സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം ഒഴിച്ച് ശുദ്ധീകരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. പുല്ലൂരിലെത്തിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് എംഎല്‍എ നേരിട്ട് പരാതി നല്‍കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ കാടന്‍ സംസ്‌കാരത്തിന്റെ സന്തതികള്‍ക്കു മാത്രമേ ഇങ്ങനെ ചെയ്യാനാകൂ എന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. സ്ത്രീത്വത്തിന് നിരക്കാത്ത സംഭവങ്ങളാണ് നടന്നത്. ഇതിന് നേതൃത്വം നല്‍കിയത് ആരാണെങ്കിലും പ്രതിഷേധാര്‍ഹമാണെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
ചിറക്കല്‍ റോഡില്‍ കുടിവെള്ള പൈപ്പ് ഇടുന്നതിന് പൊളിച്ച കുഴിയില്‍ അമ്മയും കുഞ്ഞും വീണ സംഭവത്തില്‍ നാട്ടുകാര്‍ എം.എല്‍.എക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഈ സംഭവത്തില്‍ പൊതുമരാമത്ത് ഓഫീസില്‍ ഗീതാ ഗോപി എം.എല്‍.എ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍.എ ഇരുന്ന സ്ഥലം ചാണക വെള്ളമുപയോഗിച്ച് കഴുകിയത്. അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രിക്കും നിയമ, പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലനും പരാതി നല്‍കുമെന്ന് ഗീതാ ഗോപി വ്യക്തമാക്കി.
Post Your Comments