KeralaLatest News

സർക്കാരിന് ജേക്കബ് തോമസിന്റെ കത്ത്

തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസ് സർക്കാരിന് കത്തയച്ചു.സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഉത്തരവില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് സഹിതമാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനും ജേക്കബ് തോമസ് കത്ത് നൽകിയിരിക്കുന്നത്.

സംസ്ഥാനസര്‍ക്കാര്‍ മൂന്നുവട്ടം സസ്‌പെന്‍ഡ് ചെയ്ത ഡി.ജി.പി. ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ കഴിഞ്ഞദിവസമാണ് ഉത്തരവിട്ടത്. പോലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു.വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്ന ജേക്കബ് തോമസിന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button