തെഹറാന്‍: എാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണ കപ്പലായ സ്റ്റെന ഇംപെരോയിലുള്ള ജീവനക്കാരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നറിയിച്ച് കപ്പല്‍ ഉടമകള്‍. കപ്പല്‍ പിടിച്ചെടുത്തിട്ട് 12 ദിവസം കഴിഞ്ഞെങ്കിലും ജീവനക്കാരെ കാണാന്‍ ഇതുവരെ ഇറാന്‍ അനുമതി നല്‍കിയിട്ടില്ല. 23 ജീവനക്കാരാണ് കപ്പലിലുള്ളത്. മലയാളികളടക്കം 18 ഇന്ത്യക്കാരും ഉണ്ട്.
അന്താരാഷ്ട്ര നിയമങ്ങള്‍ തെറ്റിച്ചത് കൊണ്ടാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ അവകാശവാദം. എന്നാല്‍ പിടിച്ചെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും കപ്പലിലുള്ള ജീവനക്കാരെ കാണാന്‍ ഇറാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ജിബ്രാള്‍ട്ടറില്‍ തടഞ്ഞുവെച്ച തങ്ങളുടെ കപ്പല്‍ വിട്ടുകിട്ടാതെ അനുരഞ്ജനം സാധ്യമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇറാന്‍ .
Post Your Comments