കോഴിക്കോട്: ഗോകുലം എഫ്.സി രണ്ടും കൽപ്പിച്ചു തന്നെയാണ് ഐ-ലീഗ് പുതിയ സീസണിൽ ഇറങ്ങുന്നത്. വിജയികളാകാനുള്ള പല തന്ത്രങ്ങളും ഇവർ ആവിഷ്‌കരിക്കുന്നുണ്ട്. ഇതിനായുള്ള താരങ്ങളും ടീമിലെത്തിക്കഴിഞ്ഞു. ബ്രസീലില്‍ നിന്നുള്ള സൂപ്പര്‍ താരം ബ്രൂണോ പെല്ലിസാരിയാണ് ഇനി ഗോകുലത്തിന്റെ അറ്റാക്കിങ് നയിക്കുക. ഒപ്പം ചെന്നൈ സിറ്റിയുടെ താരമായ ബ്യൂട്ടിന്‍ ആന്റണിയും പുതിയ സീസണില്‍ ഗോകുലത്തിനായി ഇറങ്ങും.
രണ്ട് സീസണുകളില്‍ ചെന്നൈ ക്ലബ്ബിനായി കളിച്ച ബ്രൂണോ 2015ല്‍ ക്ലബ്ബിന്റെ കിരീടനേട്ടത്തില്‍ പങ്കാളിയായി. നേരത്തെ ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കും ഡല്‍ഹി ഡൈനാമോസിനും ബ്രൂണോ കളിച്ചിട്ടുണ്ട്. ഐ-ലീഗില്‍ ഇത് അരങ്ങേറ്റമാണ്. ബ്രസീലിയന്‍ ക്ലബ്ബായ അത്‌ലെറ്റിക്കോ പരാനെയന്‍സിന്റെ താരമായിരുന്ന ബ്രൂണോ വായ്പാ അടിസ്ഥാനത്തിലാണ് ഐദ്യം ചെന്നൈയിന്‍ എഫ്‌സിയില്‍ എത്തുന്നത്.
26-കാരനായ ബ്യൂട്ടിന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ചെന്നൈ സിറ്റിക്കൊപ്പമുണ്ട്. വിങ്ങറായും സ്‌ട്രൈക്കറായും കളിക്കാന്‍ കഴിവുള്ള താരമാണ് ഗോകുലം തട്ടകത്തിലെത്തിച്ച പുതിയ താരവും പൊഴിയൂര്‍ സ്വദേശിയുമായ ബ്യൂട്ടിന്‍ ആന്റണി. കഴിഞ്ഞ സീസണില്‍ ചെന്നൈ സിറ്റിക്ക് ഒപ്പം ദേശീയ ലീഗ് കിരീടവും ബ്യൂട്ടിന്‍ നേടി. ഡ്യൂറണ്ട് കപ്പില്‍ ആന്റണി ഗോകുലത്തിനായി അരങ്ങേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Post Your Comments